Posts

Showing posts from August, 2021

രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Image
രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി* * കൊടിയത്തൂർ: ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷം നടത്തി സംസ്ഥാന സർക്കാർ മുഴുവൻ പഞ്ചായത്തുകളിലും ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചതിൻ്റെ ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.1995 ന് ശേഷം ഗ്രാമ പഞ്ചായത്തിലെ  വാർഡുകളിൽ നിന്നും വിജയിച്ച പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മെമ്പർമാർ തുടങ്ങിയവരെ പ്രത്യേകം ആദരിച്ചു.ജനകീയാസൂത്രണ കാലഘട്ടത്തിലെ മുൻ മെമ്പർമാരുടെ അനുഭവങ്ങൾ പങ്കുവെച്ചത് നവ്യാനുഭവമായി. കൊടിയത്തൂരിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കെ.വി അബ്ദുറഹിമാൻ, കെ.പി.യു അലി, പി.ഉപ്പേരേട്ടൻ, സി.ടി.സി അബ്ദുല്ല, എം.എ നാസർ, സൈനബ ചാലിൽ, സുജ ടോം, എം.എ അബ്ദുറഹിമാൻ, എൻ.കെ അശ്റഫ്, അസീസ് മാസ്റ്റർ ഗോതമ്പ് റോഡ്, ബാബു പൊലുകുന്നത്ത്, എന്നിവർ സംസാരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ സ്വാഗതവും സെക്രട്ടറി ഹരിഹരൻ നന്ദിയും പറഞ്ഞു. *തോട്ടുമുക്കം ന്യൂസ്* *18/08/2021* https://chat.whatsapp.com/K2h3OVn5...