*തോട്ടുമുക്കം ന്യൂസ്*
*തോട്ടുമുക്കം ന്യൂസ്*
*16/07/2021*
*ആധാർ കാർഡ് ഒരു അലങ്കാരമോ*
മലയോര മേഖല കെ എസ് ആർ ടി സി ഫോറം H. O.. തോട്ടുമുക്കം, കോഴിക്കോട്
തോട്ടുമുക്കത്തിനു തീരാ ശാപമായി പോസ്റ്റൽ പിൻകോട് (673639).... ആധാർ കാർഡ് നാട്ടുകാർക്ക് ഒരു അലങ്കാരമോ
തോട്ടുമുക്കം : തൊട്ടുമുക്കവും പരിസര പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത് കോഴിക്കോട് റവന്യു ഡിസ്ട്രിക്ട്ടിലാണ് എന്നാൽ ഈ നാട്ടിലേക്കുള്ള തപാൽ സംവിധാനം മഞ്ചേരി പോസ്റ്റൽ ഡിവിഷന് കീഴിലുള്ള അരീക്കോട് സബ്ബ് പോസ്റ്റ് ഓഫീസിനു കീഴിലും, ഇതു മൂലം തൊട്ടുമുക്കത്തെ പോസ്റ്റൽ പിൻകോട് 673639 എന്നായതിനാൽ ഇവിടുത്തുക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലവിധമാണ്. ഈ നാട്ടിലെ ജനങ്ങൾക്ക് 673639 എന്ന പിൻകോട് സർക്കാർ ആവശ്യങ്ങൾക്കായി അപേക്ഷയിൽ കൊടുത്തു കഴിഞ്ഞാൽ "കോഴിക്കോട് ജില്ലക്ക് "പകരമായി "മലപ്പുറം ജില്ല "എന്നു തെളിഞ്ഞു വരും.
ഇതു മൂലം ഈ നാട്ടുകാർക്ക് കേന്ദ്ര കേരള സർക്കാർ,ആവശ്യങ്ങൾക്കായി "ആധാർ കാർഡ്" അഡ്രസ് തെളീക്കുവാനായി പ്രൂഫ് ആയി നൽകുവാൻ സാധിക്കുന്നില്ല. ഇതു മൂലം പാവപെട്ട ജനങ്ങൾ ഉൾപ്പെടെ ദിനം പ്രതി നെട്ടോട്ടം ഓടുകയാണ്. ഈ രൂക്ഷമായ പോസ്റ്റൽ പിൻകോട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വരും തലമുറയ്ക്കും നമ്മുക്കും വളരെ ഏറെ കഷ്ടപ്പാട് അനുഭവിക്കേണ്ടിവരും
മലയോര മേഖല കെ എസ് ആർ ടി സി ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ, പോസ്റ്റ് മാസ്റ്റർ ജനറൽ, വയനാട് ലോകസഭ എം. പി രാഹുൽ ഗാന്ധി എന്നിവർക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു.
*തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്ന അഡ്മിൻ പോസ്റ്റ് മാത്രമായുള്ള വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പാണിത്*
https://chat.whatsapp.com/FNRwlKT25se7t9MnJlztGf
_*നമ്മുടെ നാടുമായി ബന്ധപ്പെട്ട് നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക*
http://wa.me/+919495890832
*നിങ്ങളുടെ നാട്ടിലെ വാർത്തകൾ ഇനി തോട്ടുമുക്കം ന്യൂസ് വാട്സ്ആപ്പ് പുറംലോകം അറിയട്ടെ*