തോട്ടുമുക്കം ന്യൂസ്*



*തോട്ടുമുക്കം ന്യൂസ്*
*20/07/2021*

*പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ*


തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുപോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും) 
ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല.

ഈ വിഷയത്തെക്കുറിച്ചു തോട്ടുമുക്കത്തെ വ്യാപാരി റെജി കാപ്പിലുമാക്കൽ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.


തോട്ടുമുക്കം നിവാസികൾക്ക് (കോഴിക്കോട് ജില്ലയിൽ ജീവിക്കുന്നവർക്ക്) അലങ്കാരമല്ല ബാധ്യതയാണ് നമ്മുടെ പിൻ കോഡ് 4 പ്രാവശ്യം പരിശ്രമിച്ചതിനു ശേഷമാണ് എൻ്റെ ഇളയ കുട്ടിയുടെ ആധാർ കാർഡ് കിട്ടിയത്
ഇക്കഴിഞ്ഞ ദിവസം ഒരു പുതിയ സിംകാർഡ് എടുക്കാൻ ചെന്നപ്പോൾ ആധാർ കാർഡ് കൊടുത്തിട്ട് ശരിയാകുന്നില്ല കാരണം പിൻ കോഡ് തന്നെ കൊടിയത്തൂർ പഞ്ചായത്തും മലപ്പുറം ജില്ലയും തമ്മിൽ ചേരുന്നില്ല അവസാനം ഡ്രൈവിംഗ് ലൈസൻസ് കൊടുത്തപ്പോൾ ശരിയായി കാരണമെന്താ ഡ്രൈവിംഗ് ലൈസൻസിൽ നമ്മുടെ പ്രിയപ്പെട്ട പിൻ കോഡ് ഇല്ല
തോട്ടുമുക്കത്തെ സാമൂഹ്യ രാഷ്ട്രിയ പ്രവർത്തകരും സംഘടനകളും ഇതിനെ ഒരു പ്രശ്നമായി കണ്ട് പരിഹരിക്കാൻ ഒരുമിക്കണം എന്ന്  അഭ്യർത്ഥിക്കുന്നു

റെജി കപ്പലുമാക്കൽ
വ്യാപാരി 
തോട്ടുമുക്കം

*തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്ന അഡ്മിൻ പോസ്റ്റ് മാത്രമായുള്ള വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പാണിത്*

https://chat.whatsapp.com/FNRwlKT25se7t9MnJlztGf



_*നമ്മുടെ നാടുമായി ബന്ധപ്പെട്ട്  നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക*



http://wa.me/+919495890832

*നിങ്ങളുടെ നാട്ടിലെ വാർത്തകൾ  ഇനി  തോട്ടുമുക്കം  ന്യൂസ്  വാട്സ്ആപ്പ് പുറംലോകം അറിയട്ടെ*

Popular posts from this blog

ബസ് സമയം

മലഞ്ചരക്ക് വ്യാപാരം, തോട്ടുമുക്കം

ഇലക്ട്രീഷൻ & പ്ലംബർ