തോട്ടുമുക്കം ന്യൂസ്
*
പിൻകോഡ് വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഇ-മെയിൽ ക്യാമ്പയിൻ*
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5, 6, 7 വാർഡുകളിലെ പിൻകോഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ആധാർകാർഡ് അതോറിറ്റിയായ UIDAI ക്ക് 30-07-2021 ന് DYFI 1000 ഇ-മെയിലുകൾ അയക്കുന്നു.
673639 എന്ന പിൻകോഡ് വരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലുള്ളവർക്ക് ആധാർകാർഡിൽ മലപ്പുറം ജില്ല വരുന്നതിനാൽ ജനന രജിസ്ട്രേഷൻ,ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വാഹന-വിവാഹ രജിസ്ട്രേഷൻ തുടങ്ങിയവ പല വിഷയങ്ങളിലും വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് DYFI പന്നിക്കോട് മേഖലാ കമ്മിറ്റി UIDAI ക്ക് 1000 ഇ-മെയിൽ അയക്കാനും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വയനാട് പാർലിമെന്റ് മണ്ഡലം MP രാഹുൽഗാന്ധി, തിരുവമ്പാടി MLA ലിന്റോ ജോസഫ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി-പ്രസിഡണ്ട് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചത്.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡണ്ട് രാധികാ സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മേഖലാ സെക്രട്ടറി സജിത്ത്, ട്രഷറർ മിഥുൻ , വിപിൻ രാജ്, ദിൽഷാദ്, ടോണി സെബാസ്റ്റ്യൻ, ജസ്റ്റിൻ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത വിവരം മേഖല സെക്രട്ടറി സജിത്ത് പി കെ അറിയിച്ചു
തോട്ടുമുക്കം ന്യൂസ്*
*28/07/2021*
https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ