തോട്ടുമുക്കം ന്യൂസ്

പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ

*തോട്ടുമുക്കം ന്യൂസ്*
*16/07/2021*

*പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ*

തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുമ്പോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും) 
ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല.

തോട്ടുമുക്കം പോസ്റ്റോഫീസിനു കീഴിലുള്ള  കോഴിക്കോട് ജില്ലാക്കാർക്ക് ആധാർ ഉണ്ടാക്കുമ്പോൾ , പിൻകോഡ്  നൽകുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായി.

673639 എന്ന പിൻകോഡ് നൽകിയാൽ മലപ്പുറം ജില്ലാ എന്നേ കാണിക്കുകയുള്ളൂ
(673639 എന്നത് മലപ്പുറം ജില്ലയിലെ അരീക്കോട് ഹെഡ് പോസ്റ്റോഫീസിന്റേത് ആണ്. അതിന്റെ കീഴിലെ സബ് പോസ്റ്റ് ഓഫീസ് ആയിട്ടാണ്  തോട്ടുമുക്കം  പോസ്റ്റ് ഓഫീസ്  പ്രവർത്തിക്കുന്നത്.
 അതുകൊണ്ടുതന്നെ ഹെഡ്  പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് തന്നെയായിരിക്കും സബ് പോസ്റ്റോഫീസ്  പിൻകോഡും)

മറ്റെല്ലാ രേഖകളിലും കോഴിക്കോട് ജില്ലാ എന്നും , ആധാരിൽ മലപ്പുറം ജില്ലാ എന്നു ആണ് .ഉണ്ടാവുക .

ഇപ്പോൾ എല്ലാം ഡിജിറ്റൽ ആയതിനാൽ പിൻകോഡ് അടിച്ചാൽ മലപ്പുറം ജില്ലായും, നമ്മൾ സമർപ്പിക്കുന്ന രേഖകളിൽ കോഴിക്കോട് ജില്ലാ എന്നു ഉള്ളതിനാൽ 
പ്രശ്നങ്ങൾ അവിടെ ആരംഭിക്കുകയായി.


ഈ പ്രശ്നം നിങ്ങളുടെ മുൻപിലേക്ക് ഞങ്ങൾ വെക്കുകയാണ്. 

നമ്മൾക്ക് ഒത്തൊരുമിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താം.

നമ്മുക്ക് വേണ്ടി , ഭാവി തലമുറയ്ക്ക് വേണ്ടി.

*തോട്ടുമുക്കത്തേയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾക്ക് മുൻതൂക്കം നൽകുന്ന അഡ്മിൻ പോസ്റ്റ് മാത്രമായുള്ള വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പാണിത്*

https://chat.whatsapp.com/FNRwlKT25se7t9MnJlztGf



_*നമ്മുടെ നാടുമായി ബന്ധപ്പെട്ട്  നിങ്ങൾക്കറിയുന്ന വാർത്തകൾ ദയവായി ഞങ്ങളെ അറിയിക്കുക*



http://wa.me/+919495890832

*നിങ്ങളുടെ നാട്ടിലെ വാർത്തകൾ  ഇനി  തോട്ടുമുക്കം  ന്യൂസ്  വാട്സ്ആപ്പ് പുറംലോകം അറിയട്ടെ*

Popular posts from this blog

ബസ് സമയം

മലഞ്ചരക്ക് വ്യാപാരം, തോട്ടുമുക്കം

ഇലക്ട്രീഷൻ & പ്ലംബർ