തോട്ടുമുക്കം ന്യൂസ്

*

തോട്ടുമുക്കം ന്യൂസ്*
*27/07/2021*

https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ

*ആധാർ വിഷയത്തിൽ അക്ഷയ കേന്ദ്രം വഴിയുള്ള ഇടപെടൽ ഫലം കാണുന്നു*

ആധാർ വിഷയത്തിൽ കഴിഞ്ഞ വർഷം ആഗസ്ത് 14- തിയ്യതി (14-08-2020 ന് )   തോട്ടുമുക്കം അക്ഷയ ഇ-കേന്ദ്രം കോഴിക്കോട് അക്ഷയ ജില്ലാ കേന്ദ്രത്തിന്റെ ഓഫീസിലേക്ക് ഇ- മെയിലായി 
പരാതി അയക്കുകയും, അതിന്റ അടിസ്ഥാനത്തിൽ  ഈ പ്രശ്നം നിലനിൽക്കുന്ന പോസ്റ്റ് ഓഫീസുകളിൽ നിന്നും  ആധാർ ഡാറ്റാബേസ് ഫോറത്തിൽ ഡീറ്റെയിയിൽസ് വ്യക്തമാക്കി   14/08/2020 ന് പനംപ്ലാവ്‌ പോസ്റ്റോഫീസിൽ സന്തോഷ് സെബാസ്റ്റ്യന്റെയും, തോട്ടുമുക്കം പോസ്റ്റോഫീസിൽ ജോമോൻ പൗലോസിന്റെയും പേരിൽ അപേക്ഷ സമർപ്പിച്ചത് പ്രകാരം ഇരു പോസ്റ്റോഫീസിൽ നിന്നും നിശ്ചിത ഫോമുകളിൽ ഡാറ്റാബേസ് ഡീറ്റെ യിൽസായി  കോഴിക്കോട് അക്ഷയ പ്രൊജക്ട് ഓഫീസിൽ  സമർപ്പിച്ചത് പ്രകാരം കേരള IT മിഷൻ ഡയറക്ടർ UIDAI    
 റീജിയണൽ ഓഫീസിലേക്ക് ഈ പ്രശ്നം ഈ-മെയിൽ ആയി അയക്കുകയും ചെയ്തിട്ടുണ്ട്.
 അതിന്റെ തുടർ നടപടികളും നടന്നുവരികയാണ്.
ഇക്കഴിഞ്ഞ 24/07/2021 ന് തോട്ടുമുക്കം അക്ഷയ ഇ-കേന്ദ്രത്തിന്റെ മെയിൽ ഐഡിയിൽ നിന്ന് UIDAI പരാതിപരിഹാര മെയിലിലേക്ക് നിലവിലെ പ്രശ്നങ്ങൾ കാണിച്ച് ഡീറ്റെയിലായി വീണ്ടും പരാതി അയച്ചിട്ടുണ്ട്.
ആധാർ എൻറോൾമെന്റ ചെയ്യുമ്പോൾ 673639 എന്ന പിൻകോഡ് നൽകുമ്പോൾ മലപ്പുറം ജില്ല സെലക്ട് ചെയ്യുന്ന പോലെ കോഴിക്കോട് ജില്ലയും, പഞ്ചായത്ത്, വില്ലേജ് സെലക്ട് ചെയ്യുമ്പോൾ കൊടിയത്തൂരും, സെലക്ട് ചെയ്യാൻ സാധിച്ചാൽ, ഇത് മൂലമുണ്ടാകുന്ന      പ്രശ്ന    പരിഹരിക്കാനാകും . UIDAI യുടെ സോഫ്‌ട് വെയറിൽ അപ്‌ഗ്രെഡേഷൻ നടത്തി ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

തോട്ടുമുക്കം ന്യൂസിന് വേണ്ടി റിപ്പോർട്ട്‌ തയ്യാറാക്കിയത് സാജു സെബാസ്റ്റ്യൻ

Popular posts from this blog

ബസ് സമയം

മലഞ്ചരക്ക് വ്യാപാരം, തോട്ടുമുക്കം

ഇലക്ട്രീഷൻ & പ്ലംബർ