തോട്ടുമുക്കം ന്യൂസ്
തോട്ടുമുക്കം ന്യൂസ്*
*27/07/2021*
*പിൻകോഡ് പ്രശ്നപരിഹാരത്തിന് ഇടപെടലുകൾ ശക്തമാകുന്നു*
*തോട്ടുമുക്കം:* കോഴിക്കോട് -മലപ്പുറം ജില്ലകളുടെയും അതിർത്തി ഗ്രാമമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം പ്രദേശത്ത് പിൻകോഡ് മൂലമുണ്ടാകുന്ന പ്രശ്നപരിഹാരത്തിനായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്, അഞ്ചാം വാർഡ് മെമ്പർ
ശ്രീമതി സിജി ബൈജു, ആധാർകാർഡ് അതോറിറ്റിയായ UIDAI റീജിയണൽ ഓഫീസിലേക്ക് പരാതി ഇ-മെയിലിൽ അയച്ചു.
ആധാർ വിഷയത്തിലെ ഒരു നിർണായകമായ ചുവടുവെപ്പാണിത്.
ആധാർ എൻറോൾമെന്റിനായി 673639 പിൻകോഡ് നൽകുമ്പോൾ മലപ്പുറം ജില്ലയാണ് സെലക്ട് ചെയ്യാൻ സാധിക്കുന്നത്.
673639 പിൻകോഡ് വരുന്ന കോഴിക്കോട് ജില്ലയിലെ, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിൽ സ്ഥീര താമസകാർക്ക് ആധാർകാർഡിൽ മലപ്പുറം ജില്ല വരുന്നതിനാൽ പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ മുതലായവയിക്കു ബുദ്ധിമുട്ട് നേരിടുകയാണ്.
ഈ പ്രശ്നം പരിഹരിക്കണമെന്നാവിശ്യപ്പെട്ടാണ് മെമ്പർ പരാതി അയച്ചതായി അറിയിച്ചു.
https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ