Posts

Showing posts with the label തോട്ടുമുക്കം ന്യൂസ്‌

തോട്ടുമുക്കം ന്യൂസ്‌

Image
* തോട്ടുമുക്കം ന്യൂസ്* *27/07/2021* *പിൻകോഡ് പ്രശ്നപരിഹാരത്തിന് ഇടപെടലുകൾ ശക്തമാകുന്നു* *തോട്ടുമുക്കം:* കോഴിക്കോട് -മലപ്പുറം ജില്ലകളുടെയും അതിർത്തി ഗ്രാമമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം  പ്രദേശത്ത് പിൻകോഡ് മൂലമുണ്ടാകുന്ന പ്രശ്നപരിഹാരത്തിനായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌,  അഞ്ചാം വാർഡ്  മെമ്പർ  ശ്രീമതി സിജി ബൈജു, ആധാർകാർഡ് അതോറിറ്റിയായ UIDAI റീജിയണൽ ഓഫീസിലേക്ക് പരാതി ഇ-മെയിലിൽ  അയച്ചു. ആധാർ വിഷയത്തിലെ ഒരു നിർണായകമായ ചുവടുവെപ്പാണിത്. ആധാർ എൻറോൾമെന്റിനായി 673639 പിൻകോഡ് നൽകുമ്പോൾ മലപ്പുറം ജില്ലയാണ്   സെലക്ട് ചെയ്യാൻ സാധിക്കുന്നത്.     673639 പിൻകോഡ് വരുന്ന  കോഴിക്കോട് ജില്ലയിലെ, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിൽ സ്ഥീര താമസകാർക്ക് ആധാർകാർഡിൽ  മലപ്പുറം ജില്ല വരുന്നതിനാൽ പാസ്സ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ മുതലായവയിക്കു ബുദ്ധിമുട്ട്   നേരിടുകയാണ്.  ഈ പ്രശ്നം പരിഹരിക്കണമെന്നാവിശ്യപ്പെട്ടാണ് മെമ്പർ പരാതി അയച്ചതായി അറിയിച്ചു. https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ

തോട്ടുമുക്കം ന്യൂസ്‌

Image
* തോട്ടുമുക്കം ന്യൂസ്* *25/07/2021* *കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികളുടെ  ആധാർ പ്രശ്നത്തിന് പരിഹാരം കാണണം* തോട്ടുമുക്കം: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികൾ അഡ്രെസ്സിനോടൊപ്പം ചേർക്കുന്ന പിൻകോഡ് അരീക്കോട് പോസ്റ്റ്‌ ഓഫീസിലെ 673639 ആണ്. അരീക്കോട് ഹെഡ് പോസ്‌റ്റോഫീസിന് കീഴിലുള്ള തോട്ടുമുക്കം, പനമ്പിലാവ്, വാലില്ലാപ്പുഴ എന്നീ സബ് പോസ്‌റ്റോഫീസു പരിധിയിലുള്ള നൂറു കണക്കിന് ആളുകൾക്ക് ഡിജിറ്റൽ സൗകര്യം  ഉപയോഗിച്ചു നേടേണ്ട സർട്ടിഫിക്കറ്റുകൾക്കും  വിവിധ തരം രജിസ്ട്രേഷനുകൾക്കും പിൻകോഡ് രേഖപെടുത്തുമ്പോൾ കോഴിക്കോട് ജില്ലക്കർക്കു മലപ്പുറം ജില്ല എന്നാണ് വരുന്നത്. എത്ര തവണ  ആവർത്തിച്ചു തിരുത്തിയാലും സോഫ്റ്റ്‌വെർ മലപ്പുറം എന്നാണ് രേഖപെടുത്തുന്നത്.  ഇതുമൂലം പല ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും കോഴിക്കോടുകാർക്ക് ലഭിക്കുന്നില്ല.  ജനന, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് ക്ലയിം തുടങ്ങി എല്ലാവിധ ഡിജിറ്റൽ സൗകര്യവും നിഷേധിക്കുന്ന, അനേകരുടെ പ്രശ്ന പരിഹാരത്തിനു പിൻകോഡ് അതാതു ജില്ലകർക്കായി പുനർക്രമികരിക്കുകയോ സോഫ്റ്റ്‌വെർ സംവിധാനത്തിൽ ആധാർ എടുക്കുമ്പോൾ അതാത...