തോട്ടുമുക്കം ന്യൂസ്
*
*25/07/2021*
*കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികളുടെ ആധാർ പ്രശ്നത്തിന് പരിഹാരം കാണണം*
തോട്ടുമുക്കം:
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചയത്തിലെ മലയോര നിവാസികൾ അഡ്രെസ്സിനോടൊപ്പം ചേർക്കുന്ന പിൻകോഡ് അരീക്കോട് പോസ്റ്റ് ഓഫീസിലെ 673639 ആണ്.
അരീക്കോട് ഹെഡ് പോസ്‌റ്റോഫീസിന് കീഴിലുള്ള തോട്ടുമുക്കം, പനമ്പിലാവ്, വാലില്ലാപ്പുഴ എന്നീ സബ് പോസ്‌റ്റോഫീസു പരിധിയിലുള്ള നൂറു കണക്കിന് ആളുകൾക്ക് ഡിജിറ്റൽ സൗകര്യം ഉപയോഗിച്ചു നേടേണ്ട സർട്ടിഫിക്കറ്റുകൾക്കും വിവിധ തരം രജിസ്ട്രേഷനുകൾക്കും പിൻകോഡ് രേഖപെടുത്തുമ്പോൾ കോഴിക്കോട് ജില്ലക്കർക്കു മലപ്പുറം ജില്ല എന്നാണ് വരുന്നത്. എത്ര തവണ ആവർത്തിച്ചു തിരുത്തിയാലും സോഫ്റ്റ്‌വെർ മലപ്പുറം എന്നാണ് രേഖപെടുത്തുന്നത്.
ഇതുമൂലം പല ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും കോഴിക്കോടുകാർക്ക് ലഭിക്കുന്നില്ല.
ജനന, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് ക്ലയിം തുടങ്ങി എല്ലാവിധ ഡിജിറ്റൽ സൗകര്യവും നിഷേധിക്കുന്ന, അനേകരുടെ പ്രശ്ന പരിഹാരത്തിനു പിൻകോഡ് അതാതു ജില്ലകർക്കായി പുനർക്രമികരിക്കുകയോ സോഫ്റ്റ്‌വെർ സംവിധാനത്തിൽ ആധാർ എടുക്കുമ്പോൾ അതാതു ജില്ല ഉൾപെടുത്താൻ ആവിശ്യമായ മാറ്റം വരുത്തുകയോ, ചെയ്യണമെന്ന് കേരള കോൺഗ്രസ്സ് (എം ) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ഗവണ്മെന്റനോട് ആവിശ്യപ്പെട്ടു. കൂടാതെ കോവിഡ് പ്രതിസന്ധിയിലായ കർഷകർക്ക് റബ്ബർ വില സ്റ്റിരത ഫണ്ട്, ബില്ല് കുടുശിക ഉടൻ നൽകണമെന്ന് ഗവണ്മെന്റനോട് ആവിശ്യപ്പെട്ടു .
പിൻകോഡ് പ്രശ്ന പരിഹാരത്തിന്, എം പി മാരായ രാഹുൽ ഗാന്ധി, തോമസ് ചഴികാടൻ എംപി, M L A ലിൻ്റോ ജോസ്, ജില്ലാ കലക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് മാത്യു ടീവി അധ്യക്ഷ വഹിച്ച യോഗം, ജില്ല സെക്രട്ടറി റോയ് മുരിക്കോലിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പൊട്ടിക്കൽ, സെക്രെട്ടറി വിനോദ് കിഴക്കേയിൽ, സിജോ ജോസ്, പി സ് ഫ്രാൻസിസ്, ജോസ് വി, ജോർജ് കെ വി, തോമസ് എൻ വി എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/CWAJvbqTThyJWoKG3Iu2dJ